ശ്രീഹരിക്കോട്ട: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചന്ദ്രയാന്‍ 2 വിക്ഷേപണം സാങ്കേതിക തകരാറുമൂലം അവസാന നിമിഷം മാറ്റിവെച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ ഇന്ന് പുലര്‍ച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് 56 മിനിറ്റും 24 സെക്കന്റും ബാക്കി നില്‍ക്കെ നിറുത്തിവച്ചത്. അവസാന നിമിഷം സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കൗണ്ട്ഡൗണ്‍ നിറുത്തിവച്ചതെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു. കൗണ്ട് ഡൗണ്‍ പൂര്‍ത്തിയായി വിക്ഷേപണം നടത്തുന്നതിന് അമ്പത്തിയാറ് മിനിന് മുമ്പ് റോക്കറ്രിന്റെ മൂന്നാം സ്റ്റേജില്‍ ദ്രവീകൃത ഓക്സിജനും ഹൈഡ്രജനും നിറച്ചു. ഈ ഇന്ധനം നിറച്ചാല്‍ അധിക നേരം …