ന്യൂഡല്‍ഹി: അഴിമതിക്കാരെ സഹായിക്കുന്നതിനാണ് മോദി സര്‍ക്കാര്‍ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിക്കാര്‍ക്ക് ഇന്ത്യയില്‍ മോഷണം നടത്തുന്നതിനു സഹായിക്കുന്നതാണു കേന്ദ്രസര്‍ക്കാര്‍ നീക്കം. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെപ്പോലും ഈ സമയത്തു കാണാനില്ലെന്നത് അസാധാരണമാണെന്നും രാഹുല്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ‘ഗവണ്മെന്റ് മര്‍ഡേര്‍സ് ആര്‍ടിഐ’ (സര്‍ക്കാര്‍ വിവരാവകാശ നിയമത്തെ കൊല്ലുന്നു) എന്ന ഹാഷ്ടാഗോടെയാണു രാഹുലിന്റെ വിമര്‍ശനം. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നു കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും വിമര്‍ശനമുന്നയിച്ചിരുന്നു. വലിയ ചര്‍ച്ചകള്‍ക്കുശേഷം പാര്‍ലമെന്റ് ഐകകണ്ഠ്യേന പാസാക്കിയ നിയമമാണു നാശത്തിന്റെ …