ദോഹ: ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ പാലക്കാട് മണ്ണാര്‍ക്കാട് കാരകുര്‍ശി സ്വദേശി ഉമറുല്‍ ഫാറുഖിനെ നാട്ടിലേക്ക് കൊണ്ടുപേയി. ഒരു വര്‍ഷം മുമ്പ് ഖത്തറില്‍ തൊഴില്‍ തേടി എത്തിയ ഫാറൂഖ് ഒരു നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യവെ സിമന്റ് ബ്ളോക് തലയില്‍ വീണ് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ശരീരത്തിന്റെ ചലനശേഷിയും ബോധവും നഷ്ടപ്പെട്ട ഫാറൂഖ് മാസങ്ങളായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടുത്ത ബന്ധുക്കളായി ആരും ഖത്തറിലില്ലായിരുന്ന ഫാറൂഖിന്റെ ചികില്‍സയിലും ഇന്‍ഷൂര്‍ ലഭ്യമാക്കുന്നതിലും കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗം നടത്തിയ ഇടപെടല്‍ സഹായകമായി. …