മുംബൈ: പിരിഞ്ഞുതാമസിക്കുന്ന ഭര്‍ത്താവില്‍നിന്ന് ഒരു കുഞ്ഞ് കൂടി വേണമെന്ന യുവതിയുടെ ആവശ്യം ന്യായമാണെന്ന് കോടതി. ഭര്‍ത്താവുമായി പിരിഞ്ഞുതാമസിക്കുന്ന, വിവാഹമോചന ഹര്‍ജിയില്‍ തീര്‍പ്പുകാത്തിരിക്കുന്ന മഹാരാഷ്ട്ര സ്വദേശിനിയായ 35 വയസ്സുകാരിയാണ് വിചിത്ര ആവശ്യവുമായി നന്ദേത് കുടുംബ കോടതിയിലെത്തിയത്. യുവതിയുടെ ആവശ്യം പരിഗണിച്ച കോടതി യുവതിയോടും ഭര്‍ത്താവിനോടും കൗണ്‍സിലിങിന് വിധേയമാകാന്‍ നിര്‍ദേശിച്ചു. കൗണ്‍സിലിങിനൊപ്പം ഒരു ഐ.വി.എഫ്. ചികിത്സാവിദഗ്ധനുമായി കൂടിക്കാഴ്ച നടത്താനും ഇരുവര്‍ക്കും കോടതി നിര്‍ദേശം നല്‍കിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 2017-ലാണ് യുവതിയുടെ ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി നല്‍കിയത്. നിലവില്‍ ഒരു കുട്ടിയുള്ള ദമ്പതിമാരുടെ വിവാഹമോചന …