അടൂര്‍: അടൂരിലെ പവിത്ര ആയുര്‍വേദ നഴ്സിങ് പരിശീലന കേന്ദ്രത്തില്‍ നിന്ന് മൂന്നു യുവതികളെ കാണാനില്ലെന്ന് പരാതി. ഇന്നലെ മുതല്‍ യുവതികളെ കാണാനില്ലെന്ന് കാട്ടി സ്ഥാപനം അധികൃതര്‍ നല്കിയ പരാതിയിന്മേല് രാത്രി തന്നെ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും തുമ്ബൊന്നും കിട്ടിയില്ല. മൂവരുടെയും മൊബൈല്‍ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആണ്. അടൂര്‍ പവിത്ര ആയുര്‍വേദ നഴ്്സിങ് സ്കൂളിലെ വിദ്യാര്‍ത്ഥിനികളായ കൃപ മാത്യൂ (18), സോജ (19), ജോര്‍ജീനിയ കെ. സണ്ണി (18) എന്നിവരെയാണ് കാണാതായിരിക്കുന്നത്. സ്ഥാപനം തന്നെ ഏര്‍പ്പെടുത്തിയ ഹോസ്റ്റലിലാണ് മൂന്നു പേരും താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ടോടെയാണ് …