സ്വന്തം ലേഖകന്‍ പത്തനംതിട്ട: ബിഎസ്എന്‍എല്‍ സിം ഉപഭോക്താക്കളുടെ പരാതി പരമ്പരകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ശരിയായ രീതിയില്‍ ആരെയെങ്കിലും ഒന്ന് വിളിക്കാനോ 4G പോയിട്ട് 3G നെറ്റ് പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കസ്റ്റമര്‍കെയറില്‍ വിളിച്ച ഒരു ഉപഭോക്താവിന്റെ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്. കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നതു പോലെയാണ് ബിഎസ്എന്‍എല്‍ സിം ഉപയോഗിക്കുന്നയാളിന്റെ അവസ്ഥയെന്ന് . 4G ഇല്ലെങ്കിലും 2G എങ്കിലും താ.. ഒന്നര ജിബി നെറ്റ് ലഭിക്കുന്ന എനിക്ക് 500 എംബി പോലും ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഞാന്‍ വെല്ലുവിളിക്കുന്നു ഒരു …