തിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകടമരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിത്തിരിവിലേക്കെന്ന് മിമിക്രി കലാകാരന് കലാഭവന്‍ സോബി. ബാലഭാസ്കറിന്റെ വണ്ടി അപകടത്തില്‍ പെട്ടപ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടു. ബാലഭാസ്കറിന്റെ മരണം അപകട മരണമല്ലെന്ന് ഉറപ്പുണ്ടെന്നും കലാഭവന്‍ സോബി പറഞ്ഞു.അപകട സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടുവെന്ന് കലാഭവന്‍ സോബി കഴിഞ്ഞ ദിവസംവെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സോബിയോട് മൊഴി നല്കാന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ‘മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മുന്നോട്ടുള്ള കേസന്വേഷണത്തിന് വളരെയേറെ ഉപകാരപ്രദമായിരിക്കും. വേറെയും ചിലത് പറഞ്ഞിട്ടുണ്ട്. പക്ഷെ നാട്ടിലേക്ക് പോവുന്നതിനാല്‍ ഇപ്പോള്‍ തുറന്നു പറയുന്നില്ല’. മരണത്തിന് പിന്നിലെ …