കൊച്ചി : പനി ബാധിച്ച് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിക്കു നിപയാണെന്ന് ഇതുവരെ പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. എങ്കിലും നിപയാണെന്നു കരുതിയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രോഗിയുമായി അടുത്തിടപഴകിയ 86 പേര് നിരീക്ഷണത്തിലാണെന്നും കളമശേരി മെഡിക്കല്‍ കോളജില്‍ നടന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം 3 മണിക്കൂറിനുള്ളില്‍ വരുമെന്ന് ആരോഗ്യ സെക്രട്ടറി ഡോ. രാജന് ഖോബ്രഗഡെ പറഞ്ഞു. കണ്ട്രോള് റൂം നമ്പര്‍: 1077, 1056. …