ദുബായ്: ആലത്തൂരില്‍ നിന്ന് പാര്‍ലമെന്റിലേയ്ക്ക് വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ട രമ്യാ ഹരിദാസ് എംപിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുസ്തകം സമ്മാനം. പ്രവാസി മലയാളിയായ സാദിഖ് അലിയാണ് യുഎഇയുടെ വളര്‍ച്ചയോടൊപ്പം തന്റെ ജീവിത കഥ ഷെയ്ഖ് മുഹമ്മദ് പറയുന്ന ‘മൈ സ്റ്റോറി’ എന്ന പുസ്തകം സമ്മാനിച്ചത്. ശൂന്യമായ മരുഭൂമിയില്‍ നിന്ന് ജാതി മത വര്‍ണ വര്‍ഗ ഭാഷാ വ്യത്യാസമില്ലാതെ ലോകത്തെ ഏത് ജനതയെയും സ്വീകരിക്കുന്ന യുഎഇ എന്ന രാജ്യം വളര്‍ന്ന കഥയും പുസ്തകത്തില്‍ …