കൊല്ലം: കരുനാഗപ്പള്ളിയില്‍ എ.എം ഹോസ്പിറ്റലിന് സമീപം ഷോപ്പിങ് കോംപ്ലക്സില്‍ വന്‍ തീപിടുത്തം. ഷോപ്പിങ് കോംപ്ലക്സും ഇതിനു മുകളിലുണ്ടായിരുന്ന ഫാന്‍സി സെന്ററും പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളി നഗരത്തില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിനാണ് തീപിടിച്ചത്. കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന ഫാന്‍സി സെന്ററില്‍ നിന്നാണ് തീ പടര്‍ന്ന് പിടിച്ചതെന്നാണ് വിവരം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ ഇരുകടകളിലുമായി സംഭരിച്ചിരുന്നു. അവ പൂര്‍ണമായും കത്തിനശിക്കുന്ന സാഹചര്യമുണ്ടായി. വിവരമറിഞ്ഞെത്തിയ ഫയര്‍ …