പത്തനംതിട്ട: കള്ളുമൂത്തപ്പോള്‍ പൊലീസുകാരന് കാട്ടിക്കൂട്ടിയ വിക്രിയകള്‍ കേരളാ പൊലീസിനെ വീണ്ടും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. ഏനാത്ത് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആനന്ദ് ഹരിപ്രസാദാണ് മണിക്കൂറുകളോളം പൊലീസിനെ വട്ടം ചുറ്റിച്ചത്. ശനിയാഴ്ച രാത്രി നന്നായി മദ്യപിച്ച് പൂസായ ആനന്ദ് ഹരിപ്രസാദ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ബാഗും പാക്ക് ചെയ്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. ശബരിമല ഡ്യൂട്ടിക്ക് തന്നെ നിയോഗിച്ചുവെന്നും അതിന് പോവുകയാണെന്നുമാണ് ഭാര്യയോട് പറഞ്ഞത്. രാവിലെ ജില്ലാ പൊലീസ് മേധാവിയുടെ ഫോണില്‍ ആനന്ദന്റെ വാട്സാപ്പ് സന്ദേശവുമെത്തി: എനിക്ക് ജീവിതം മടുത്തു. ഞാന്‍ വീടു വിട്ടു …