ലണ്ടന്‍: ബോംബു ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍നിന്ന് അമേരിക്കയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ലണ്ടനില്‍ ഇറക്കി. ഇന്ന് ഉച്ചയ്ക്ക് ശേഷം ട്വിറ്ററിലാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. എയര്‍ ഇന്ത്യയുടെ ബോയിങ് 777 മുംബൈ-ന്യൂവാര്‍ക്ക് വിമാനമാണ് മുന്നറിയിപ്പിനെ തുടര്‍ന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ ഇറക്കിയത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം ലണ്ടന്‍ വഴി തിരിച്ചുവിടുകയായിരുന്നു. മൂന്നരമണിക്കൂര്‍ വൈകി പുലര്‍ച്ചെ 4.50നാണ് വിമാനം മുംബൈയില്‍നിന്നു പറന്നുയര്‍ന്നത്. യുകെ വ്യോമപരിധിയില്‍ പറക്കുമ്പോള്‍ ബോംബ് ഭീഷണിയെക്കുറിച്ചുള്ള വിവരം …