ന്യൂഡല്‍ഹി: വ്യാഴാഴ്ച നടക്കുന്ന രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണി ഗാന്ധി എന്നിവര്‍ പങ്കെടുക്കും. രാഷ്ട്രപതിഭവനില്‍ വൈകിട്ട് ഏഴ് മണിക്കാണ് ചടങ്ങ്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഇവരോടൊപ്പമുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ബംഗാളില്‍ രാഷ്ട്രീയ അക്രമണങ്ങളില്‍ 54 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നുള്ള വാര്‍ത്തയില്‍ പ്രതിഷേധിച്ചാണ് നേരത്തെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മമത പിന്മാറിയത്. ബിംസ്റ്റെക് രാജ്യങ്ങളുടെ നേതാക്കളുള്‍പ്പെടെ നിരവധി …