ഇലക്ഷന് ഡസ്ക്ക് പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിവാദം കൊണ്ട് ശ്രദ്ധേയമായ പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് മികച്ച വിജയം. 44,243 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആന്റോ ഹാട്രിക്ക് വിജയം നേടിയത്. വീണാ ജോര്‍ജ്ജ് പ്രതിനിധീകരിക്കുന്ന ആറന്മുള നിയമസഭാ മണ്ഡലത്തില്‍ 6,623 വോട്ടുകള്‍ക്ക് ആന്റോ ആന്റണി ലീഡ് ചെയ്തത് വീണാ ജോര്‍ജ്ജിനും സിപിഎമ്മിനും തിരിച്ചടിയായി മാറി. മാത്രവുമല്ല കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, കോന്നി മണ്ഡലങ്ങളിലും ആന്റോ ലീഡ് ചെയ്തു. അതേ സമയം അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ വീണാ ജോര്‍ജ്ജ് ലീഡ് ചെയ്തു.കെ.സുരേന്ദ്രന് രണ്ടാമതെത്തി. ആന്റോ ആന്റണി …