തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്. കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനം വിധിയെഴുതിയത് യുഡിഎഫിന് അനുകൂലമായപ്പോള്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് നേടിയ എട്ട് സീറ്റ് ഒന്നിലേക്കു ചുരുങ്ങി. യുഡിഎഫ് 12 സീറ്റില്‍നിന്ന് 19 സീറ്റിലേക്ക് ഉയര്‍ന്നു മികച്ച വിജയവും നേടി. ഉറച്ച വിജയം പ്രതീക്ഷിച്ച പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ സിപിഎം കനത്ത പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ഥികളായി സിപിഎം പിന്തുണയോടെ മത്സരിച്ച ഇന്നസന്റ് ചാലക്കുടിയിലും ജോയ്സ് ജോര്‍ജ് ഇടുക്കിയിലും പരാജയപ്പെട്ടു. പൊന്നാനിയില്‍ മത്സരിച്ച നിലമ്പൂര്‍ എംഎല്‍എ …