ഇലക്ഷന് ഡസ്ക്ക് ന്യൂഡല്‍ഹി: ഇന്ത്യയുടെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എക്സിറ്റ് പോളുകളുടെ ഫലങ്ങള്‍ നരേന്ദ്ര മോദിക്ക് അനുകൂലം. നരേന്ദ്രമോദി വിരുദ്ധ വികാരം യാതൊരു തരത്തിലും തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നു മാത്രമല്ല ഹിന്ദി ഹൃദയഭൂമിയിലടക്കം ബിജെപി വന്‍മുന്നേറ്റം നേടുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ പ്രവചിക്കുന്നത്. നരേന്ദ്ര മോദി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ ഭരണമികവിനെയും ജനങ്ങള്‍ അംഗീകരിച്ചു എന്നാണ് ഈ സര്‍വ്വേ ഫലങ്ങളിലൂടെ വ്യക്തമാകുന്നതെന്നും, അന്തിമഫലം കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വന്‍ തിരിച്ചടിയായിരിക്കും സമ്മാനിക്കുകയെന്ന് ബിജെപി ദേശീയ നേതാക്കള്‍ പ്രതികരിച്ചു. അതേസമയം …