മസ്കത്ത്: ഒമാനില്‍ മഴ ശക്തമായി. മസ്കത്തില് ഉള്‍പ്പടെ കൂടുതല്‍ ഭാഗങ്ങളില്‍ മഴ ലഭിച്ചു. വാദികള്‍ (തടാകങ്ങള്‍) നിറഞ്ഞൊഴുകി. വാദി ബനീ ഖാലിദില്‍ കാണാതായ വിദേശി കുടുംബത്തിലെ ആറ് പേരെയും കണ്ടെത്താനായില്ല. നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം മഴയില്‍ നിറഞ്ഞ കാഴ്ചയായിരുന്നു ഇന്നലെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും. ദക്ഷിണ ശര്‍ഖിയ്യ ഗവര്‍ണറേറ്റിലാണ് കൂടുതല്‍ മഴ ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാദി ബനീ ഖാലിദില്‍ വാദിയില്‍ നിന്നും രക്ഷപ്പെടുത്തിയ രണ്ട് പേരില്‍ ഒരാള്‍ ഞായാറാഴ്ച ചികിത്സക്കിടെ മരിച്ചു. അറേബ്യന്‍ ഉപദ്വീപിന്റെ പടിഞ്ഞാറന്‍ ഭാഗത്തു രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ഒമാനില്‍ …