ന്യൂഡല്‍ഹി:ബി.ജെ.പി.യുടെ മേധാവിത്വം ആവര്‍ത്തിച്ചുകൊണ്ട് എന്‍.ഡി.എ. കേന്ദ്രഭരണം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍, ബി.ജെ.പി.യുടെ സീറ്റെണ്ണത്തില്‍ 2014-നെക്കാള്‍ കുറവുണ്ടായേക്കുമെന്നാണ് സര്‍വേകള്‍ പറയുന്നത്. 2014-ല്‍ ബി.ജെ.പി.യുടെ 282 സീറ്റടക്കം 336 സീറ്റാണ് എന്‍.ഡി.എ.യ്ക്കു ലഭിച്ചത്. ഇക്കുറി മുന്നണിക്ക് 242 മുതല്‍ 336 വരെ സീറ്റാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. പുറത്തുവന്ന സര്‍വേയില്‍ ഒന്നുപോലും കോണ്‍ഗ്രസിന്റെയോ യു.പി.എ.യുടെയോ മുന്നേറ്റം പ്രവചിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ഭൂരിപക്ഷം സര്‍വേകളിലും യു.ഡി.എഫിനാണു മുന്‍തൂക്കം.പ്രമുഖ മാധ്യമപ്രവര്‍ത്തകനായ മാര്‍ക് ടുളിയും രാഷ്ട്രീയനീരീക്ഷകന്‍ യോഗേന്ദ്ര യാദവും തിരഞ്ഞെടുപ്പിനുമുമ്പ് മാതൃഭൂമിക്കു നല്കിയ അഭിമുഖങ്ങളിലെ നിരീക്ഷണങ്ങള്‍ ശരിവെക്കുന്ന ഫലങ്ങളാണ് …