ആലപ്പുഴ: കെ.എസ്.യു ജില്ലാ കമ്മിറ്റിയില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമാകുന്നു. ആലപ്പുഴയിലെ ഒന്‍പത് നിയോജകമണ്ഡലം പ്രസിഡന്റുമാരെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണ് ഐ ഗ്രൂപ്പ് നേതാക്കളെ ചൊടുപ്പിച്ചത്. ഐ ഗ്രൂപ്പിലെ സംസ്ഥാന, ജില്ലാ നേതാക്കന്മാരുമായി ആലോചിക്കാതെയാണ് സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തും, ജില്ലാ പ്രസിഡന്റ് പട്ടിക പ്രഖ്യാപിച്ചത് എന്നാണ് ആരോപണം. പതിനാലിന് അര്‍ദ്ധ രാത്രിയാണ് പട്ടിക പ്രഖ്യാപിച്ചത്.ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ പട്ടിക പുറത്തു വന്ന ശേഷമാണ് സംഭവമറിഞ്ഞത്. കാലാവധി പൂര്‍ത്തിയായ നിലവിലത്തെ സംസ്ഥാന – ജില്ലാ കമ്മിറ്റികളിലേക്ക് നടക്കേണ്ട സംഘടനാ തെരഞ്ഞെടുപ്പ് നടത്താതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ …