സ്പെഷ്യല്‍ ഡസ്ക്ക് കേരളം ഇത്തവണ ദേശീയ ശ്രദ്ധയാര്‍ജ്ജിച്ച പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠികൂടാതെ വയനാട്ടില്‍ മത്സരിക്കാനെത്തിയതാണ് ഇതിനു കാരണം. ന്യൂഡല്‍ഹി: ഇന്ത്യയുടെ വിധി അറിയാന്‍ ഇനി എട്ടു നാള്. ആരു വീഴും ആരു വാഴും എന്ന ചര്‍ച്ചയിലാണ് ഭാരത ജനത.രണ്ടാമതൊരങ്കത്തിനായി മോദി കളത്തിലിറങ്ങിയപ്പോള്‍ പൂര്‍വ്വാധികം കരുത്താര്‍ജ്ജിച്ചാണ് രാഹുല്‍ പട നയിക്കുന്നത്.മുന്‍പെങ്ങും ഇല്ലാത്ത വിധത്തില്‍ വ്യത്യസ്തങ്ങളായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ‘ഭാരത യുദ്ധത്തിനാണ്’ നാം സാക്ഷ്യം വഹിച്ചത്. കടുത്ത ആരോപണങ്ങള്‍ക്കും വാഗ്വാദങ്ങള്ക്കുംവേദിയായി മാറിയ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മോദിയെ കടന്നാക്രമിച്ചു. …