തിരുവനന്തപുരം:ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്റെ ആള്‍മാറാട്ടം. മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ രണ്ടു വിദ്യാര്‍ഥികളുടെ ഇംഗ്ളീഷ് പേപ്പര്‍ പൂര്‍ണമായും 32 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്. കോഴിക്കോട് മുക്കത്തിനടുത്ത് നീലേശ്വരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ഗുരുതരമായ ക്രമക്കേട് നടന്നത്. സ്കൂളിലെ അധ്യാപകനായ നിഷാദ് വി. മുഹമ്മദാണ് കുട്ടികള്‍ക്കുവേണ്ടി പരീക്ഷയെഴുതുകയും ഉത്തരക്കടലാസുകള്‍ തിരുത്തുകയും ചെയ്തതെന്ന് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ പി.കെ. ജയശ്രീയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഈ അധ്യാപകനെയും ക്രമക്കേടിന് കൂട്ടുനിന്നെന്ന കുറ്റത്തിന് സ്കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ. റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫും …