മനാമ: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ ബിഎസ്സി ബയോടെക്നോളജി പരീക്ഷയില്‍ ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍ (ഐഎസ്ബി) പൂര്‍വ വിദ്യാര്‍ഥിനി അമിഷ മിഞ്ജുവിന് മൂന്നാം റാങ്ക് ലഭിച്ചു. കാലടി ശ്രീശങ്കര കോളേജിലെ വിദ്യാര്‍ഥിനിയായിരുന്നു. നേരത്തെ ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി ആയിരുന്ന വേളയില്‍ പന്ത്രണ്ടാം ക്ലാസില്‍ ബയോടെക്നോളജിയില്‍ നൂറു ശതമാനം മാര്‍ക്ക് നേടി സബ്ജക്ട് ടോപ്പറായിരുന്നു. ഇന്ത്യന്‍ സ്കൂള്‍ സീനിയര്‍ ഇംഗ്ലീഷ് അധ്യാപകന് ശ്രീസദന്റെയും ഷീമയുടെയും മകളാണ് അമീഷ. ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ് നടരാജന്, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി.ആര്. പളനിസ്വാമി …