പത്തനംതിട്ട: മേപ്രാല്‍ സെന്റ് ജോണ്‍സ് പള്ളിയില്‍ സമരങ്ങളില്ലാതെ മുമ്പോട്ട് പോകുവാന്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ ധാരണയായി. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സുപ്രീം കോടതി വിധിയനുസരിച്ച് ഇരുകൂട്ടരും പ്രവര്‍ത്തിക്കുമെന്നും ഇനി സംഘര്‍ഷാവസ്ഥ ഉണ്ടാവില്ലെന്നും ഇരുവിഭാഗവും ഉറപ്പു നല്കി. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. പള്ളിയില്‍ ആരാധന നടത്തുന്നത് സംബന്ധിച്ച കാര്യത്തില്‍ കോടതിവിധി അനുസരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായി. യാക്കോബായ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള 25 സെന്റ് സ്ഥലത്ത് പുതുതായി …