അടൂര്‍: അടൂര്‍ ജല അഥോറിറ്റിയുടെ പരിധിയില്‍പ്പെട്ട കടമ്പനാട് ആണ് സംഭവം. മോതിരച്ചുള്ളിമലയില് നിന്നുള്ള വിതരണശൃംഖലയുടെ വാല്‍വ് കഴിഞ്ഞ നാല് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഈ വിവരം തെരെക്കാന് ചില ഉപഭോക്താക്കള്‍ അടൂര്‍ വാട്ടര്‍ അഥോറിറ്റിയില്‍ ബന്ധപ്പെട്ടിരിന്നു. അവിടെനിന്നും ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു, ‘കടമ്പനാട് പദ്ധതിപ്രകാരം ആഴ്ചയില്‍ രണ്ട് ദിവസംമാത്രമാണ് വെള്ളമുള്ളത്, അതില്‍ കൂടുതലായി വെള്ളം ലഭിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഭാഗ്യം വേണമത്രെ’. ഇതുകേട്ട ചിലര്‍ പത്തനംതിട്ടയിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറെ വിവരം അറിയിച്ചു. തുടര്‍ന്ന് പത്തനംതിട്ടയില്‍നിന്ന് അടൂരിലെ എ. ഇയോട് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ അടൂരില്‍ നിന്നുള്ള മറുപടി ഇങ്ങനെയായിരുന്നു, …