പത്തനംതിട്ട: അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് അച്ഛനും മകളും മരിച്ചു. കോന്നി അരുവാപ്പുലം പുളിഞ്ചാണി വാകവേലില്‍ പ്രസാദ് (48), മകള്‍ അനു പ്രസാദ് (18) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.50 ന് എലിയറക്കല്‍ ജങ്ഷനിലാണ് അപകടം നടന്നത്. പുനലൂരില്‍ നിന്നും പത്തനംതിട്ടക്ക് വരികയായിരുന്ന വേണാട് എന്ന സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും വലിച്ചു കൊണ്ട് ബസ് ഏതാനും ദൂരം മുന്നോട്ടു പോയി. അനു സംഭവസ്ഥലത്തും പ്രസാദ് ആശുപത്രി കൊണ്ടു പോകുന്ന വഴിക്കമാണ് മരണമടഞ്ഞത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് പ്രസാദ് കഴിഞ്ഞ …