കോഴിക്കോട്: കമ്യൂണിസ്റ്റുകാരുടെ ശക്തി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അനുഭാവിയുടെ മകനായി പിറന്ന വി. മുരളീധരന്റെ ജന്മനിയോഗം കേരളത്തില്‍ ബിജെപിയെ വളര്‍ത്തലായിരുന്നു. ഈ നിയോഗം കൃത്യതയോടെ നടപ്പാക്കിയതിന്റെ അംഗീകാരമാണ് എംപി സ്ഥാനവും ഇപ്പോള്‍ തേടിയെത്തിയിരിക്കുന്ന കേന്ദ്രമന്ത്രി പദവിയും. ഒന്നുമല്ലാതിരുന്ന ഒരു പാര്‍ട്ടിയെ തിരഞ്ഞെടുപ്പു ഗോദകളില്‍ കരുത്തുറ്റ എതിരാളിയാക്കാന്‍ പാര്‍ട്ടി അധ്യക്ഷപദവിയില്‍ മുരളീധരന് ഏറെ വിയര്പ്പൊഴുക്കേണ്ടിവന്നിരുന്നു. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ 45 ദിവസം കാല്‍നട യാത്ര നടത്തി ബിജെപിക്കു ബൂത്ത് കമ്മിറ്റി ഉണ്ടാക്കിയ മുരളീധരന്, കേരളത്തിലും ബിജെപിക്കു മേല്‍വിലാസമുണ്ടാക്കിയ ശേഷമാണ് സംസ്ഥാന അധ്യക്ഷ കസേര കുമ്മനം രാജശേഖരനു …