തൃശൂര്‍: നാട്ടുകാര്‍ക്കിടയില്‍ കാര്യമായ ഇടപെടലുകളില്ല. ചുരുങ്ങിയ കാലം കൊണ്ട് സഹോദരങ്ങളുടെ മൊത്തം സ്വത്തിന്റെ പലമടങ്ങ് കൈപ്പിടിയിലൊതുക്കിയ നയതന്ത്രം. ബാറുകളുടെയും ബസ്സ് സര്വ്വിസിന്റെയും ഫിനാന്‍സിന്റെയും മറ്റും നടത്തിപ്പിനു വേണ്ടി എന്ത് കടുംകൈയ്ക്കും തയ്യാര്‍. എതിര് ശബ്ദമുയര്‍ത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്നതും പതിവ് ശൈലി. രാഷ്ട്രീയനേതൃത്വങ്ങള്‍ക്കും ഭരണക്കാര്‍ക്കും പ്രിയപ്പെട്ടവന്ഇതാണ് കല്ലട സുരേഷ് എന്ന കോടീശ്വരനെ കുറിച്ച് തൃശൂരുകാര്‍ക്ക് പറയാനുള്ളത്. ഇന്ത്യയില്‍ കൂടുതല്‍ വോള്‍വോ ബസ്സ് സ്വന്തമായുള്ള ഈ ഇരിക്കാലക്കുടക്കാരന്‍ പൊലീസിന്റെയും ഭരണക്കാരുടെയുമൊക്കെ ഇഷ്ടക്കാരില്‍ മുമ്പനാണെന്നാണ് പുറത്തുവരുന്ന സൂചനകളില്‍ നിന്നും വ്യക്തമാവുന്നത്. സുരേഷ് കല്ലട ദക്ഷിണേന്ത്യയിലെ റോഡിലെ കിരീടം …