ദോഹ: 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ നടക്കേണ്ട ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നാളെ മറ്റൊരു ആവേശപ്പൂരത്തിനു തുടക്കം. നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുള്‍പ്പെടെ 44 രാജ്യങ്ങളാണ് ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനായി മാറ്റുരയ്ക്കുന്നത്. ചൈനീസ് ആധിപത്യം തകര്‍ത്ത് കഴിഞ്ഞ തവണ ജേതാക്കളായ ഇന്ത്യയ്ക്ക് ഇക്കുറിയും ചരിത്രം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളായ ആരാധകര്‍. ഇന്ത്യന്‍ ആരാധകരുടെ മികച്ച പ്രോത്സാഹനം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് അദില്ലെ ജെ. സുമരിവല്ലയും പറയുന്നു. ഏറ്റവും മികച്ച സൗകര്യങ്ങളാണ് ചാംപ്യന്‍ഷിപ്പിനായി ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. തയാറെടുപ്പുകള്പൂര്ണമെന്ന് പ്ലാനിങ് ആന്‍ഡ് ഓപറേഷന്‍സ് …