സ്പെഷ്യല്‍ ബ്യൂറോ കാസര്‍കോട്:കാസര്‍ഗോഡ് പെരിയയില്‍ ഇരട്ടകൊലപാതകത്തിന്റെ ഇരയായ കൃപേഷ് ലാലിന്റെ കുടുംബത്തിന് നിര്‍മ്മിച്ചു നല്കിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നടന്നു. കൃപേഷ് കൊല്ലപ്പെട്ട് 50 ദിവസത്തിനുള്ളിലാണ് ഹൈബി ഈഡന്റെ തണല്‍ ഭവനപദ്ധതിയിലുള്‍പ്പെടുത്തി കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കിയത്. തന്റെ മണ്ഡലത്തില്‍ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്ക്കയി വീടു നിര്‍മ്മിച്ചു നല്കുന്ന തണല്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് വീടുനിര്‍മ്മിച്ചത്. മൂന്നു കിടപ്പുമുറി, അടുക്കള, സെന്‍ട്രല്‍ ഹാള്‍, ഡൈനിങ് ഹാള്‍ ഉള്‍പ്പെടെ 1100 സ്ക്വയര്‍ഫീറ്റിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്.ഹൈബി ഈഡന്റെ തണല്‍ ഭവനപദ്ധതിയിലുള്‍പ്പെട്ട 30-ാമത്തെ വീടാണിത്. മാര്‍ച്ച് മൂന്നിനാണ് കുറ്റിയടിച്ച് നിര്‍മ്മാണം തുടങ്ങിയത്. …