തിരുവല്ല: എസ്എന്‍ഡിപി യൂണിയന് സംഘടിപ്പിക്കുന്ന മനയ്ക്കച്ചിറ ശ്രീനാരായണ കണ്വന്ഷന് വേദിയില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഇടതു പ്രീണനം. പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തു വന്നതോടെ ശരണം വിളിയേറ്റ് വെളളാപ്പള്ളിയും ഇടതു സ്ഥാനാര്‍ഥി വീണാ ജോര്‍ജും വലഞ്ഞു. ഇന്ന് രാവിലെയാണ് കവിയൂര്‍ മനയ്ക്കച്ചിറയ്ക്ക് സമീപം ശ്രീനാരായണ കണ്വന്ഷന് തുടങ്ങിയത്. 12 മണിക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഉദ്ഘാടകനായ വെള്ളാപ്പളളി എത്താന്‍ വൈകി. 11.30 ന് തന്നെ സ്ഥലത്തെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന് വേദിയില്‍ കടന്നിരിക്കുകയും പ്രവര്‍ത്തകരോട് വോട്ട് തേടുകയും ചെയ്തു. വെള്ളാപ്പള്ളി 12.30 ആയപ്പോള്‍ …