പത്തനംതിട്ട: തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയ പാടേ തന്നെ വിവിധ ചാനലുകള്‍ ജനഹിതം അറിയാന്‍ അഭിപ്രായ സര്‍വേകളുമായി രംഗത്തിറങ്ങിയിരുന്നു. വ്യത്യസ്ത ചാനലുകള്‍ വ്യത്യസ്തമായ രീതിയിലാണ് സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ടത്. ശബരിമല യുവതീപ്രവേശന വിഷയം ഏറ്റവുമധികം സ്വാധീനിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. രാഷ്ട്രീയ നിരീക്ഷകരുടെയാകെ ശ്രദ്ധ ഈ മണ്ഡലത്തില്‍ പതിഞ്ഞിരിക്കുകയാണ്. മണ്ഡലത്തിലെ മത്സരം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണെന്ന് ചില സര്‍വേകളില്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് -എഇസഡ് റിസര്‍ച്ച് പാര്ട്സണര് സര്‍വേ പ്രകാരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി 37 ശതമാനവും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് 35 ശതമാനവും …