മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ ‘സര്‍പ്രൈസ്’ ആയി ഇടം പിടിച്ച ആരുമില്ല. ടീമില്‍ ഇടം കണ്ടെത്തിയ 15 താരങ്ങളുടെയും പേരുകള്‍ പലതവണയായി ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നതാണ്. എങ്കിലും, ലോകകപ്പ് ടീം പ്രഖ്യാപനത്തോടെ ‘ലോട്ടറി’ അടിച്ച താരമാരെന്നു ചോദിച്ചാല്‍ അതു വിജയ് ശങ്കറാണ്. തമിഴ്നാട്ടില്‍നിന്നുള്ള ഈ ഓള്‍റൗണ്ടര്‍ വെറും ഒന്‍പതു മല്‍സരങ്ങളുടെ അനുഭവ സമ്പത്തുമായാണ് ലോകകപ്പു കളിക്കാന്‍ ഇംഗ്ലണ്ടിലേക്കു പറക്കുന്നത്. സാങ്കേതികമായി യുവരാജ് സിങ്, സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു തുടങ്ങിയ പ്രഗല്ഭരെ തള്ളിയാണ് വിജയ് ശങ്കര്‍ ലോകകപ്പ് ടീമില്‍ …