അടൂര്‍: നിയോജക മണ്ഡലത്തില്‍ ഫ്ളയിംഗ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 10ന് രാത്രി നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കൊണ്ടുവന്ന 7.7 ലക്ഷം രൂപ പിടിച്ചെടുത്തു. അടൂര്‍ മുനിസിപ്പല്‍ സെക്രട്ടറി ആര്.കെ.ദീപേഷ്, സിപിഒമാരായ സി.എസ്.അനൂപ്, സുധേഷ് എന്നിവരടങ്ങിയ സ്ക്വാഡാണ് പണം പിടിച്ചെടുത്തത്. അടൂര്‍ ബൈപാസ് റോഡില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നാണ് പണം പിടിച്ചെടുത്തത്. കെ എല്‍ 68 – 8975 മാരുതി ഡിസയര്‍ വാഹനത്തില്‍ നിന്നു പിടിച്ചെടുത്ത പണം അടൂര്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് കൈമാറി. ട്രഷറിയിലേക്ക് കൈമാറുന്ന പണം ട്രഷറി …