മസ്കത്ത്: മസ്കത്തിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ താഴെചൊവ്വ സ്വദേശി ഷഫീഖ് (28) ആണ് മരിച്ചത്. ഫലജ് എക്സ്പ്രസ് ഹൈവേയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. സഞ്ചരിച്ചിരുന്ന ട്രക്കിന്റെ ടയര്‍ പൊട്ടി ഷഫീഖ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു. മൃതദേഹം സുഹാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പാണ് ഷഫീഖ് വിവാഹിതനായത്. ഒമാനിലുണ്ടായിരുന്ന ഭാര്യ ഫാത്തിമയും മകള്‍ നഫീസയും രണ്ടു മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.