ഷിക്കാഗോ: ഷിക്കാഗോ മേയര്‍ റണ്‍ ഓഫ് മത്സരത്തില്‍ ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍ അമേരിക്കന്‍ വനിതാ ലോറി ലൈറ്റ് ഫുട്ടിന് വിജയം. ആഫ്രിക്കന്‍ അമേരിക്കന്‍ വനിതകള്‍ തമ്മിലായിരുന്ന മത്സരം. ടോണി പ്രിക്വിങ്കിളിനെയാണ് ലോറി പരാജയപ്പെടുത്തിയത്. ഏപ്രില്‍ രണ്ടിന് രാത്രിയിലായിരുന്നു ഫല പ്രഖ്യാപനം. അമേരിക്കന്‍ സിറ്റികളിലെ മൂന്നാമത്തെ വലിയ സിറ്റിയായ ഷിക്കാഗോയിലെ മേയര്‍ തിരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മേയര്‍ ലോറി ലൈറ്റ് ഫുട്ട് സ്വവര്‍ഗാനുരാഗി കൂടിയാണ്. 2.7 മില്യന്‍ ജനസംഖ്യയുള്ള ഷിക്കാഗോയുടെ 56-ാം മേയറാണ് ലോറി. ഡമോക്രാറ്റിക് സിറ്റി എന്നാണ് ഷിക്കാഗോ അറിയപ്പെടുന്നത്. കഴിഞ്ഞ എട്ടു …