മനാമ :ബഹ്റൈനില്‍ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന, ഇപ്പോള്‍ കാന്‍സര്‍ ചികിത്സാര്‍ഥം നാട്ടില്‍ ഒട്ടനവധി സുമനസ്സുകളുടെയും സംഘടനകളുടെയും സഹായത്തോടെ ചികില്‍സ തുടരുന്ന ലാല്സന് വേണ്ടി, ബഹ്റൈനില്‍ സന്ദര്‍ശനത്തിന് വന്ന ഡോ: വി.പി. ഗംഗാധരനുമായി സംഘടനാ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഡോ: ഗംഗാധരന് ബഹ്റൈനില്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് സെമിനാറിന് വന്നിറങ്ങിയ ഉടനെ ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആദ്യം അന്വേഷിച്ചത് ലാല്‍സന്റെ ചികിത്സാ കാര്യം ആയിരുന്നു. ഐവൈസിസിയുടെ ഭാരവാഹികൂടിയായിരുന്ന ലാല്‍സന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളുമായി ഡോ: ഗംഗാധരനുമായി ഐവൈസിസി പ്രതിനിധികളായ …