ബോളിവുഡ് പരസ്യമേഖലയില്‍ വീണ്ടും മലയാളികള്‍ ശ്രദ്ധനേടുന്നു. പ്രശസ്ത ക്യാമറാമാന് ഷൈജുഖാലിദും യുവ സംവിധായകന് മഹേഷ് വെട്ടിയാറുമാണ് ഏറ്റവും ഒടുവിലായി മലയാളത്തില്‍നിന്ന് ഏറെ വെല്ലുവിളികളുള്ള ബോളിവുഡിന്റെ പരസ്യരംഗത്ത് സാന്നിധ്യമറിയിച്ചത്. ക്യൂ ടോണ്‍ ടൈല്സിനുവേണ്ടി അനില്‍ കപൂറിനെ നായകനാക്കിയാണ് ഇവര്‍ പരസ്യമൊരുക്കിയത്. സന്തോഷ് ശിവനുംരാജീവ് രവിക്കും മധുനീലകണ്ഠനും ജോമോന് ടി. ജോണിനും ശേഷമാണ് മലയാളസിനിമയില്‍നിന്ന് ഷൈജു ഖാലിദിന്റെ ബോളിവുഡ് പ്രവേശം.കുമ്പളങ്ങി നൈറ്റ്സ് വന്‍വിജയമായതിന് പിന്നാലെയാണ് ഷൈജു ഖാലിദ് ബോളിവുഡ് പരസ്യമേഖലയിലേക്ക്ക്യാമറ തിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിന്റെ ഛായാഗ്രഹണം ഷൈജുവിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. ഇതുള്‍പ്പെടെ ഷൈജു ക്യാമറ ചലിപ്പിച്ച …