കുവൈത്ത്: ഡ്രൈവിങ് ലൈസന്‍സ് അനുവദനീയമായ തസ്തികയില്‍ ജോലി ചെയ്യുമ്പോള്‍ ലഭിച്ച ലൈസന്‍സ് തസ്തിക മാറിയിട്ടും തിരിച്ചേല്‍പിക്കാത്തവരും അനധികൃത രീതിയില്‍ ലൈസന്‍സ് സമ്പാദിച്ചവരുമായ 37,000 വിദേശികളുടെ ലൈസന്‍സ് റദ്ദാക്കി. 2015-2018 കാലയളവിലാണിത്. കൂടുതല്‍ അനധികൃത ലൈസന്‍സുകള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ മുന്നറിയിപ്പ് നല്കി. നിയമവിധേയമായി വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ഉപാധികളുണ്ട്. ചില തസ്തികകളില്‍ ജോലി ചെയ്യുന്നതിന് ഉപാധികൂടാതെ ലൈസന്‍സ് അനുവദിക്കും. സാധാരണഗതിയില്‍ പ്രതിമാസം 600 ദിനാര്‍ ശമ്പളം, ബിരുദം, കുവൈത്തില്‍ രണ്ട് വര്‍ഷം താമസം എന്നിവയാണ് ഉപാധി. ഉപാധികള്‍ ആവശ്യമില്ലാത്ത തസ്തികകളില്‍ ജോലി …