ന്യൂഡല്‍ഹി: ആവേശം അവസാന ഓവറോളം നീണ്ട ഐപിഎല്‍ പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹിക്കു ജയവും പ്ലേ ഓഫ് യോഗ്യതയും. 16 റണ്‍സിനാണ് ഡല്‍ഹിയുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായി പാര്‍ഥിവ് പട്ടേല്‍ – വിരാട് കോഹ്ലി സഖ്യം ബാംഗ്ലൂരിനു മികച്ച തുടക്കം സമ്മാനിച്ചെങ്കിലും നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനെ അവര്‍ക്കു കഴിഞ്ഞുള്ളൂ. 20 പന്തില്‍ ഏഴു …