അങ്കമാലി: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ബെന്നി ബെഹന്നാന് മാജിക്കില്‍ വിജയം ഉറപ്പിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അതിവേഗം മുന്നോട്ടു പോവുകയാണ് യുഡിഎഫ് ക്യാമ്പ്. അങ്കമാലി, പെരുമ്പാവൂര്‍, ആലുവ, കുന്നത്തുനാട് എന്നീ നാല് നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫിനുളള മുന്‍തൂക്കവും യുവ എംഎല്‍എമാരുടെ സ്വാധീനവും ബെന്നി ബെഹന്നാന് അനുകൂലമാകും. കൈപ്പമംഗലം, ചാലക്കുടി ,കൊടുങ്ങല്ലൂര്‍ എന്നീ ഇടതു മണ്ഡലങ്ങളിലും ശക്തമായ പ്രചരണ പരിപാടികളിലൂടെ മുന്നിലെത്താനാവും എന്ന വിലയിരുത്തലിലാണ് നേതാക്കള്‍. അതോടൊപ്പം മുന്‍പ് തൃശൂര്‍ ഡിസിസി പ്രസിഡന്റായി പ്രവര്ത്തിച്ചതിലൂടെയുള്ള ബന്ധങ്ങളും ഗുണകരമായി മാറും . റോജി.എം.ജോണ്‍, അന്‍വര്‍ സാദത്ത്,എല്‍ദോസ് കുന്നപ്പള്ളി, വി.പി …