ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു സിബിഐ ഉദ്യോഗസ്ഥര്‍ മണിയുടെ അടുത്ത സുഹൃത്തുക്കളും അദ്ദഹത്തോട് അടുപ്പമുണ്ടായിരുന്നവരെയും ഇന്നും നാളെയുമായി എറണാകുളം സിബിഐ ഓഫിസില്‍ നുണ പരിശോധനയ്ക്ക് വിധേയരാക്കും. മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യന്‍, മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധു എം.ജി. വിപിന്‍, സുഹൃത്ത് സി.എ. അരുണ്‍, എന്നിവരെ ഇന്നും കെ.സി. മുരുകന്, അനില്‍കുമാര്‍ എന്നിവരെ നാളെയുമാണ് പരിശോധനയ്ക്ക് വിധേയരാക്കുക. സിനിമാതാരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്, എന്നിവരെയും പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്. 2016 മാര്‍ച്ച് 6നാണ് മണി മരിച്ചത്. 2017ല്‍ കേസ് …