സലാല പരസ്പര സ്നേഹത്തിലൂടെയുള്ള കൂട്ടായ്മയാണ് സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരികയെന്നും സഹജീവികളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുന്നതിലൂടെയാണ് മനുഷ്യധര്‍മം പൂര്‍ണമാവുകയുള്ളൂ എന്നും മുസ്ലിം ലീഗ് ദേശീയ സമിതി അംഗവും ഡബ്യൂഎംഒ ജനറല്‍ സെക്രട്ടറിയുമായ ജമാല്‍ സാഹിബ് അഭിപ്രായപ്പെട്ടു. സലാല കെഎംസിസി സംഘടിപ്പിച്ച മുസ്ലിം ലീഗ് സ്ഥാപക ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിന്റെ പേരില്‍ നാട്ടില്‍ നടക്കുന്നത് വെറുപ്പിന്റെ കൂട്ടങ്ങളെ സൃഷ്ടിക്കുകയാണ്. ആ വെറുപ്പ് സമൂഹത്തിലേക്കും വ്യക്തികളിലേക്കും കുടുംബത്തിലേക്കും വരെ കടന്നുകൂടുകയാണ്. പക്വതയുള്ള നേതൃത്വം കരുതലോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ നാട് നാശത്തിലേക്ക് പോകും. സംവാദങ്ങള്‍ ആശയപരമായിരിക്കണം. …