ശതകോടീശ്വരന്മാരായ നാന്നൂറില്‍ ഒരാള്‍. മലയാളിയായ ഏറ്റവും വലിയ സമ്പന്നന്. ഇന്ത്യയിലും ഗള്‍ഫിലും ഉള്‍പ്പെടെ 28 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലുലു ഗ്രൂപ്പിന്റെ അധിപന്. മുസലിയാം വീട്ടില്‍ അബ്ദുള്‍ ഖാദര്‍ യൂസഫലി അഥവാ എം.എ. യൂസഫലി പക്ഷേ, വന്നവഴി മറക്കുന്നില്ല. രാഷ്ട്രത്തലവന്മാര്ക്കും ബിസിനസ് മേധാവികള്‍ക്കും പുറമെ, നാല്‍പ്പതിനായിരത്തിലേറെ വരുന്ന ജീവനക്കാര്‍ക്കും ഇദ്ദേഹം ‘യൂസഫ് ഭായ്’ ആണ്. കാരണം ‘സര്’ എന്ന വിളി യൂസഫലി ഇഷ്ടപ്പെടുന്നില്ല. യൂസഫലിയുടെ ബിസിനസിലേക്കുള്ള കടന്നുവരവാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികകല്ല്. അത്യാധുനിക സൂപ്പര്‍മാര്‍ക്കറ്റുകളെ കുറിച്ച് ചിന്തിക്കുന്നത് അങ്ങനെയാണ്. 1989-ല്‍ ചെറിയ നിലയില്‍ …