അടൂര്‍ : കടമ്പനാട് വടക്ക് മോതിരച്ചുള്ളില് മുകളുതുണ്ടില് ഫിലിപ്പ് മത്തായിയുടെ മകന് ഫിലിന് പി മാത്യു(28) ആണ് മരിച്ചത്. അടൂര്‍ ശാസ്താംകോട്ട സംസ്ഥാനപാതയില്‍ തുവയൂര്‍ ജംഗ്ഷന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ലോറിയിലേക്ക് ഫിലിന് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിച്ചുകയറുകയായിരുന്നു. ഫിലിന് ഒലിവ് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഉച്ചയക്ക് ഓര്‍ഡര്‍ എടുത്തശേഷം വീട്ടിലേക്ക് ഭക്ഷണംകഴിക്കാവരുമ്പോഴായിരുന്നു അപകടം. മൃതദേഹം ചായലോട് സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ് ലീലാമ്മ, സഹോദരന് ലിപിന്‍ പി. മത്യു