ലോക് സഭാ തിരഞ്ഞെടുപ്പുതീയതി ഈയാഴ്ച പ്രഖ്യാപിക്കും. മാര്‍ച്ച് ആറിനോ ഏഴിനോ പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത. ഏപ്രില്‍ 12-ന് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി മേയ് പകുതിയോടെ പൂര്‍ത്തിയാകുന്നവിധമുള്ള സമയക്രമമാണ് കമ്മിഷന്റെ അന്തിമപരിഗണനയിലുള്ളതെന്ന് സൂചനയുണ്ട്. 2014-ലെ തിരഞ്ഞെടുപ്പ് ഏപ്രില്‍ ഏഴുമുതല്‍ മേയ് 12 വരെ ആയിരുന്നു. മേയ് 15-നാണ് വോട്ടെണ്ണിയത്. ഏപ്രില്‍ 10-നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ ചുരുങ്ങിയത് 35 ദിവസത്തെ ഇടവേളയെങ്കിലും വേണം ആദ്യഘട്ട വോട്ടെടുപ്പ് നടത്താന്‍. പ്രഖ്യാപനത്തിനുശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം, പത്രികാ സമര്‍പ്പണം, സൂക്ഷ്മപരിശോധന, പിന്‍വലിക്കാനുള്ള സമയം എന്നിവയെല്ലാം 21 …