കൊച്ചി: മലബാര്‍ ഗോള്‍ഡിന്റെ കേരളത്തിലേയും തമിഴ്നാട്ടിലേയും തെലുങ്കാനയിലേയും ഷോ റൂമുകളില്‍ നടന്ന റെയ്ഡില്‍ ശതകോടികളുടെ നികുതി വെട്ടിപ്പ് ആദായ നികുതി വകുപ്പ് കണ്ടെത്തിയതായി സൂചന. മൂന്ന് ദിവസമായാണ് വിവിധ ഷോറൂമുകളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിത റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പിലൂടെയാണ് മലബാര്‍ ഗോള്‍ഡ് സാമ്രാജ്യം വളരുന്നതെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കോഴിക്കോട്ടെ പ്രധാന ഷോറൂമിലും പരിശോധന നടന്നു. ആദായ നികുതി വകുപ്പിന്റെ കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥരാണ് രാജ്യ വ്യാപക റെയ്ഡിന് നേതൃത്വം കൊടുത്തത്. രേഖകള്‍ വിലയിരുത്തി മാത്രമേ നികുതി വെട്ടിപ്പിന്റെ തോത് …