ഛണ്ഡീഗഢ്: ശത്രുരാജ്യത്തെ പട്ടാളത്തിനു മുന്നില്‍ തലകുനിക്കാതെ അക്ഷോഭ്യനായി നിന്ന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമന് രാജ്യത്ത് തിരിച്ചെത്തി. വാഗാ അതിര്‍ത്തിയില്‍ വ്യോമസേനയുടെ പ്രത്യേക സംഘം അഭിനന്ദനെ സ്വീകരിച്ചു. അഭിനന്ദന്റെ മാതാപിതാക്കളും ബന്ധുക്കളും അദ്ദേഹത്തെ സ്വീകരിക്കാനായി വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു. പൊതു ജനങ്ങള്‍ക്ക് വാഗാ അതിര്‍ത്തിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ലെങ്കിലും പുറത്ത് വന്‍ ജനസഞ്ചയമാണ് അഭിനന്ദന് വര്‍ത്തമാനെ കാത്ത് എത്തിയിരുന്നത്. 5.25 ഓടെയാണ് അഭിനന്ദനെ പാകിസ്താന് ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയത്. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. പ്രോട്ടോക്കോള്‍ നടപടികള്‍ക്ക് ശേഷം അല്പസമയത്തിനകം അഭിനന്ദനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.ഇന്ത്യക്ക് കൈമാറുന്നതിന് …