പത്തനംതിട്ട :ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന് (GKPA) പത്തനംതിട്ട ജില്ലാ ഓഫീസ് GKPA സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ സോമന്, സംസ്ഥാന ട്രഷറര്‍ അമീന്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സൈമണ്‍ അലക്സാണ്ടര്‍ മുതലാളി, സെക്രട്ടറി തോമസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. GKPA ജില്ലാ ഓഫീസ് പ്രവാസി E സേവന കേന്ദ്രം ആയി ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടരും പ്രവാസികളുടെയും മുന്‍ പ്രവാസികളുടെയും ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണുവാനും പരാതികള്‍ സ്വീകരിക്കുന്നതിനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട.് …