അടൂരില്‍ ബസ്സ് കയറി ബൈക്ക് യാത്രികക്ക് ദാരുണാന്ത്യം; റോഡ് ഉപരോധിച്ച മുന്‍ നഗരസഭാ ചെയര്മാന് ബാബു ദിവാകരന് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനം.മനുഷ്യാവകാശ കമ്മീഷന് പരാതിയുമായി നേതാക്കള്‍ അടൂര്‍: ബസ് കയറി ബൈക്ക് യാത്രിക ദാരുണമായി മരിച്ചു.മരുതിമൂട് പള്ളിയിലേക്ക് പോകും വഴിയാണ് ദുരന്തം.റോഡിലെ കുഴികളില്‍ അകപ്പെട്ട് തെറിച്ച് വീണ സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. അടൂര്‍ മരിയ ആശുപത്രിയ്ക്കു സമീപമായിരുന്നു ഈ ദുരന്തം. കുണ്ടറ കേരളപുരം ലിജോ കോട്ടേജില്‍ ലില്ലി ലോറന്‍സാണ് (55) മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും കെ.പി …