മനാമ ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ ബോംബെ ഭദ്രാസനത്തിലെ 2018 വര്‍ഷത്തിലെ മികച്ച യൂണിറ്റായി ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യൂണിറ്റ് തിരഞ്ഞെടുക്കപ്പെട്ടു. പുണെയില്‍ നടന്ന യുവജന പ്രസ്ഥാന ഭദ്രാസനതല വാര്‍ഷിക യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയത്. ബോംബെ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസില്‍നിന്ന് യൂണിറ്റ് വൈസ് പ്രസിഡന്റ് അജു.ടി. കോശി, സെക്രട്ടറി ജിനു ചെറിയാന് എന്നിവര്‍ ഏറ്റുവാങ്ങി.